കണ്ണൂര്‍ അഴീക്കോട് ക്ഷേത്രോത്സവത്തില്‍ നടത്തിയ വെടിക്കെട്ടിനിടെ അപകടം. വെടിക്കെട്ടിനിടെ ഗുണ്ട് ആള്‍ക്കാരുടെ ഇടയില്‍ വീണ് പൊട്ടിയാണ് അപകടമുണ്ടാവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ നീര്‍ക്കടവ് മുച്ചിരിയന്‍ വയനാട്ടുകുലവന്‍ ക്ഷേത്രത്തിലാണ് അപകടം.
അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളുടെ കാലിന്റെ തുടയെല്ല് പൊട്ടിയിട്ടുണ്ട് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇയാളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Comments


