പരാജയഭീതി കാരണം വാർഡ് വിഭജനത്തിൽ അട്ടിമറി നടത്തിയ സർക്കാർ പരാതികൾ തീർപ്പ് കൽപിക്കാനെന്ന പേരിൽ നടത്തിയ ഹിയറിങ് ജനാധിപത്യത്തെ അട്ടിമറിക്കുന്ന പ്രഹസനമാണെന്ന് മലപ്പുറത്ത് ചേർന്ന മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം വ്യക്തമാക്കി. ആറ് മണിക്കൂറിനുള്ളിൽ 1500ലധികം പരാതികൾ തീർപ്പാക്കി എന്ന് പറയുന്നത് നിയമവ്യവസ്ഥയോടും ജനാധിപത്യ മൂല്യങ്ങളോടുമുള്ള അവഹേളനമാണ്. നീതിപൂർവ്വകമായ രീതിയിൽ ഹിയറിങ് നടത്തി വാർഡ് വിഭജനം സംബന്ധിച്ച പരാതികളിൽ തീർപ്പ് കൽപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വിശുദ്ധ റമദാനിൽ തീരദേശ റിലീഫ് ഉൾപ്പെടെ മുസ്ലിംലീഗ് പതിവായി നൽകിവരുന്ന ജീവകാരുണ്യ പദ്ധതികൾ സജീവമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു. അടുത്ത മാസം ഏഴിന് കോഴിക്കോട്ട് സാമുദായിക സംഘടനകളുടെ യോഗം ചേർന്ന് വഖഫ് ഭേദഗതി ബില്ലിനെതിരെ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ആലോചിക്കുമെന്നും നേതാക്കൾ അറിയിച്ചു. കേരളത്തിലെ കലാലയങ്ങളിൽ റാഗിങിന്റെ പേരിൽ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ യോഗം പ്രതിഷേധം രേഖപ്പെടുത്തി. കൽപറ്റയിലെ സിദ്ധാർത്ഥിന്റെ മരണത്തിന് ഒരു വർഷം തികയുന്നതിന് മുമ്പാണ് മനുഷ്യത്വരഹിതമായ റാഗിങ് വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത്. എല്ലാ ക്രൂരതക്കും ഭരണകൂടത്തിന്റെ പരിരക്ഷയും പിന്തുണയും ലഭിക്കുമെന്ന അഹങ്കാരമാണ് എസ്.എഫ്.ഐക്കാരെ ഈ ക്രൂര വിനോദങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. പ്രതികളെ മാതൃകാപരമായി ശിക്ഷിച്ച് രക്ഷിതാക്കളുടെ ഭീതി ഇല്ലാതാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും യോഗം പ്രമേയത്തിലൂടെ ഓർമപ്പെടുത്തി.
മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികൾ സെക്രട്ടറിയേറ്റ് അംഗങ്ങൾ, ജില്ലാ പ്രസിഡണ്ട് ജനറൽ സെക്രട്ടറിമാർ, എം.എൽ.എമാർ, പോഷക ഘടകം പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, നിയമ സഭ പാർട്ടി സെക്രട്ടറി കെ.പി.എ മജീദ്, ഉപ നേതാവ് ഡോ. എം.കെ മുനീർ പ്രസംഗിച്ചു. സെക്രട്ടറി പ്രൊഫ. കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നന്ദി പറഞ്ഞു.
സംസ്ഥാന ഭാരവാഹികളായ എം.സി മായിൻ ഹാജി, അബ്ദുറഹിമാൻ കല്ലായി, സി.എ.എം.എ കരീം, സി.എച്ച് റഷീദ്, ടി.എം സലീം, ഉമ്മർ പാണ്ടികശാല, പൊട്ടൻകണ്ടി അബ്ദുള്ള, സി.പി സൈതലവി, അബ്ദുറഹിമാൻ രണ്ടത്താണി, അഡ്വ.എൻ ഷംസുദ്ധീൻ എം.എൽ.എ, സി.പി ചെറിയ മുഹമ്മദ്, സി.മമ്മുട്ടി, പി.എം സാദിഖലി,യു.സി രാമൻ, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം എന്നിവരും സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, പി.കെ അബ്ദുറബ്ബ്, അഡ്വ.കെ.എൻ.എ ഖാദർ, ടി.എ അഹമ്മദ് കബീർ, അഡ്വ. എം. ഉമ്മർ, കെ.ഇ അബ്ദുറഹിമാൻ, എൻ.എ നെല്ലിക്കുന്ന്, പി.കെ ബഷീർ എം.എൽ.എ, മഞ്ഞളാംകുഴി അലി എം.എൽ.എ, കളത്തിൽ അബ്ദുള്ള, നാലകത്ത് സൂപ്പി, വി.എം ഉമ്മർ മാസ്റ്റർ, എം.എ സമദ്, പി.അബ്ദുൽ ഹമീദ് എം.എൽ.എ, കുറുക്കോളി മൊയ്തീൻ എം.എൽ.എ, അഡ്വ. യു.എ ലത്തീഫ്, ടി.വി ഇബ്രാഹിം എം.എൽ.എ, നജീബ് കാന്തപുരം എം.എൽ.എ, അഹമദ്കുട്ടി ഉണ്ണികുളം, അഡ്വ. എം. റഹ്്മത്തുള്ള, സുഹറ മമ്പാട്, അഡ്വ. പി കുൽസു, അഡ്വ.നൂർബീന റഷീദ്, പി.എം.എ സമീർ, യു.പോക്കർ, പി.എം അബ്ബാസ് മാസ്റ്റർ പഴേരി, കല്ലട്ര മാഹിൻ ഹാജി, എ. അബ്ദുറഹിമാൻ, അഡ്വ.കരീം ചേലേരി, കെ.ടി സഹദുള്ള, ടി. മുഹമ്മദ്, എം.എ റസാഖ് മാസ്റ്റർ, സി.എ മുഹമ്മദ് റഷീദ്, പി.എം അമീർ, അഡ്വ. വി.ഇ അബ്ദുൽ ഗഫൂർ, അസീസ് ബഡായിൽ, റഫീഖ് മണിമല, എ.എം നസീർ, അഡ്വ.എച്ച് ബഷീർകുട്ടി, സമദ് മേപ്രത്ത്, അഡ്വ.അൻസലാഹ് മുഹമ്മദ്, വൈ നൗഷാദ്, അഡ്വ.സുൽഫീക്കർ സലാം, ബീമാപള്ളി റഷീദ്, എം. നിസാർ മുഹമ്മദ് സുൽഫി, ഹനീഫ മൂന്നിയൂർ, ഇ.പി ബാബു, അഡ്വ. എ.എ റസാഖ്,ചർച്ചയിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ അന്തരിച്ച കെ.മുഹമ്മദുണ്ണി ഹാജി, വി.കെ.പി ഹമീദലി, കെ.എസ് മൗലവി, എം. മുഹമ്മദ് മദനി, പി. ഇസ്മായിൽ കോഴിക്കോട്, എം.ബി യൂസുഫ് കാസർക്കോട്, കെ.മുഹമ്മദ് ഈസ, സി.എം റഹ്മത്തുള്ള എന്നിവർക്കുവേണ്ടി യോഗത്തിൽ പ്രത്യേക പ്രാർത്ഥന നടത്തി.


