അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ കാട്ടാനയ്ക്ക് കോടനാട് അഭയാരണ്യത്തില്‍ ചികിത്സ തുടങ്ങി. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം രൂപീകരിച്ചാണ് ചികിത്സ. അതേസമയം ചികിത്സ ഒന്നരമാസം നീണ്ടുനില്‍ക്കുമെന്ന് സംഘം അറിയിച്ചു.
ഒരടിയോളം ആഴമുള്ള മുറിവാണ് കാട്ടാനയുടെ മസ്തകത്തിലുള്ളത്. ആന തിരികെ ആരോഗ്യത്തിലേക്കെത്താന്‍ കുറഞ്ഞത് ഒന്നരമാസമെങ്കിലും വേണമെന്ന് അറിയിച്ചു. മയക്കുവെടിയേറ്റ ശേഷം ആന വീണതുകൊണ്ടു തന്നെ മുറിവ് പൂര്‍ണമായും വൃത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഡോക്ടര്‍മാരുടെ സംഘം പറഞ്ഞു. അതേസമയം അണുബാധ തലച്ചോറിലേക്ക് ബാധിച്ചിട്ടില്ല.
ഇന്നലെ ആനയ്ക്ക് ആദ്യ ഡോസ് മരുന്ന് നല്‍കിയിരുന്നു. ആനയെ നിര്‍ത്തി ചികിത്സിക്കുന്നതിനു വേണ്ടി ഇന്ന് കൂടിന് കുറുകെ കഴ കെട്ടും.
Comments


