പാലക്കാട് നെല്ലിയാമ്പതിയില്‍ കിണറ്റില്‍ വീണ പുലിയെ കൂട്ടില്‍ കയറ്റി. പിന്നാലെ പുലിയെ പറമ്പിക്കുളത്തെ വനത്തിനകത്തേക്ക് തുറന്ന് വിട്ടു. പുലിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് മനസിലാക്കിയതോടെയാണ് വനത്തിലേക്ക് തുറന്ന് വിട്ടത്.
രാത്രി 12 മണിയോടെയാണ് കിണറ്റില്‍ വീണു പോയ പുലിയെ കൂട് കിണറ്റിലേക്ക് ഇറക്കി വനം വകുപ്പ് രക്ഷപ്പെടുത്തിയത്. കിണറ്റില്‍ വീണ പുലി അസ്വസ്ഥത കാണിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട് കിണറ്റിലിറക്കുകയായിരുന്നു.
അതേസമയം മയക്കുവെടി വെക്കാതെയാണ് പുലിയെ കൂട്ടിലാക്കിയത്.
Comments


