പ്രതിഷേധം ശക്തമായതിനെതുടർന്ന് വെട്ടിക്കുറച്ച ന്യൂനപക്ഷ സ്കോളർഷിപ്പുകൾ സർക്കാർ പുനഃസ്ഥാപിച്ചു. ഒമ്പതോളം ന്യൂനപക്ഷ സ്കോളർഷിപ്പുകളാണ് സർക്കാർ വെട്ടിക്കുറച്ചത്. മുസ്ലിംലീഗ് എം.എൽ.എ പി. ഉബൈദുല്ല നിയമസഭയിൽ ഇത് സംബന്ധിച്ച സബ്മിഷൻ ഉന്നയിച്ചിരുന്നു. ഇതേതുടർന്നാണ് സ്കോളർഷിപ്പ് പുനഃസ്ഥാപിച്ച് ഉത്തരവ് ഇറങ്ങിയത്.
എ.പി.ജെ അബ്ദുൽകലാം ആസാദ് സ്കോളർഷിപ്പിന് 82 ലക്ഷം, ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് 7 കോടി 14 ലക്ഷം, പ്രീമെട്രിക് സ്കോളർഷിപ്പിന് 20 കോടി, പി.എം ജൻവികാസ് കാരിക്രം സ്കോളർഷിപ്പിന് 16 കോടി എന്നിങ്ങനെയാണ് തുക നീക്കിയിരിപ്പ്. എന്നാൽ ഈ സ്കോളർഷിപ്പുകളൊന്നും വിതരണം ചെയ്യാതെ പൂഴ്ത്തി വെക്കുകയും ചിലത് വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. ഇതാണ് പ്രതിഷേധത്തിന് കാരണമായത്.
Comments


