തൃശൂര്‍ പെരുമ്പിലാവില്‍ ബാര്‍ ജീവനക്കാരുടെ ക്രൂരമര്‍ദനം. ആക്രമണത്തില്‍ യുവാവിന്റെ തലയോട്ടി അടിച്ചു തകര്‍ത്തു. കരിക്കാട് ചോല സ്വദേശി ഷെക്കീറിനാണ് മര്‍ദ്ദനമേറ്റത്. കെആര്‍ ബാറിലാണ് ഇന്നലെ രാത്രി സംഘര്‍ഷമുണ്ടായത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷെക്കീര്‍. ബാറിലെ സെക്യൂരിറ്റി ജീവനക്കാര്‍ വടി കൊണ്ട് യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ബാറില്‍ വെച്ച് യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഇടപ്പെട്ടതോടെയാണ് സംഘര്‍ഷം ഉണ്ടായത്.
ബാറില്‍ നിന്ന് ഷെക്കീറിനെ ആദ്യം ഇറക്കിവിട്ടിരുന്നു. ഇതിന് പിന്നാലെ ബാറിന് പുറത്ത് വെച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ചത്. പരുക്കേറ്റ യുവാവിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിലവില്‍ ചികിത്സയിലുള്ള ഇയാളുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണ്. തലയോട്ടി പൊട്ടുകയും തലച്ചോറില്‍ രക്തസ്രാവം ഉണ്ടായിട്ടുമുണ്ട്.
സംഭവത്തില്‍ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.


