കോഴിക്കോട് കണ്ണൂര്‍ ജില്ല അതിര്‍ത്തിയില്‍ വാഴമലയില്‍ തീപിടുത്തത്തില്‍ 50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു. റബ്ബര്‍, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളും ഇടവിള കൃഷിയുമാണ് കത്തി നശിച്ചത്.
ഇന്നലെ കണ്ണൂര്‍ ജില്ലയോട് ചേര്‍ന്ന ഭാഗങ്ങളില്‍ തീപിടിച്ചിരുന്നു. ഇന്ന് രാവിലെ തീ കോഴിക്കോട് ജില്ലയുടെ ഭാഗത്തേക്ക് പടര്‍ന്ന് കയറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. വനം വകുപ്പും നാട്ടുകാരും ചേര്‍ന്നാണ് ഇന്നലെ തീ നിയന്ത്രണ വിധേയമാക്കിയത്.
പാനൂരില്‍ നിന്നും അഗ്നി ശമന സേന സ്ഥലത്തെത്തിയെങ്കിലും കാടിന്റെ ഉള്‍ഭാഗത്ത് കടക്കാന്‍ കഴിഞ്ഞില്ല. റോഡിനോട് ചേര്‍ന്ന ഭാഗത്തുള്ള തീ അഗ്നിശമന അണച്ചു. ഉയര്‍ന്ന ഭാഗങ്ങളിലുള്ളത് നാട്ടുകാരാണ് അണച്ചത്. തീ അണച്ചെങ്കിലും കൃഷിയിടത്ത് പല ഭാഗത്ത് നിന്നും തീയും പുക ഉയരുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. തീപിടുത്തം കര്‍ഷകര്‍ക്ക് കനത്ത നഷ്ടമാണുണ്ടാക്കിയത്.


