തൃശൂര്‍ അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ ആന അവശനിലയില്‍ തുടരുന്നു. വനംവകുപ്പ് ആനയെ നിരീക്ഷിച്ചു വരുകയാണ്. പ്ലാന്റേഷന് പതിനെട്ടാം ബ്ലോക്കിലെ തൊഴിലാളികളുടെ ലയത്തിന് സമീപമാണ് ആന നിലവിലുള്ളത്. അതേസമയം ആനയുടെ ചികിത്സയ്ക്കായുള്ള കൂട് നിര്‍മ്മാണത്തിനായി ദൗത്യസംഘം മൂന്നാറിലേക്ക് പുറപ്പെട്ടു.
കൂടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഉടന്‍ ദൗത്യം ആരംഭിക്കാനാണ് വനവകുപ്പിന്റെ തീരുമാനം. ഇതിനായി അടുത്ത ദിവസങ്ങളില്‍ കുങ്കിയാനയും, വയനാട്ടില്‍ നിന്നുള്ള ദൗത്യസംഘവും അതിരപ്പള്ളിയിലെത്തും. നിലവില്‍ ആന പ്ലാന്റേഷനിലെ എണ്ണപ്പന തോട്ടത്തിലാണ് ഉള്ളത്. വനം വകുപ്പ് ഉദ്യോഗസ്ഥരും വാച്ചര്‍മാരും ആനയെ നിരീക്ഷിച്ചുവരുന്നു.
Comments


