കുഞ്ചാക്കോ ബോബനും പ്രിയാമണിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ക്രൈം ത്രില്ലര്‍ ചിത്രം ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ ട്രൈലര്‍ പുറത്ത്. നായാട്ട്, ജോസഫ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ എഴുത്തുകാരനായ ഷാഹി കബീറാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.
സിബി ചവറ, രഞ്ജിത്ത് നായര്‍, ഡയറക്ടറും പ്രൊഡ്യൂസറുമായ മാര്ട്ടിന് പ്രക്കാട്ട് ഫിലിംസ്് എന്നിവരുടെ ദി ഗ്രീന്‍ റൂമുമായി സഹകരിച്ചാണ് സിനിമ നിര്‍മ്മിച്ചിട്ടുള്ളത്. ഒരു ഇമോഷണല്‍ ക്രൈം ത്രില്ലറായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉണ്ണി ലാലു, റംസാന്, മനോജ് കെ.യു, ശ്രീകാന്ത് മുരളി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
കണ്ണൂര്‍ സ്ക്വാഡ് ഡയറക്ടര്‍ റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചമന്‍ ചാക്കോ എഡിറ്റര്‍. സംഗീത സംവിധാനം ജേക്സ് ബിജോയ് ആണ്. ഫെബ്രുവരി 20 നാണ് ചിത്രം തിയേറ്ററില്‍ എത്തുക.


