ശ്രീലങ്കയെ ഇരുട്ടിലാക്കി കുരങ്ങന്. തെക്കന്‍ കൊളംബോയില്‍ കുരങ്ങന് ട്രാന്‍സ്ഫോര്‍മറില്‍ കയറിയതിനെ തുടര്‍ന്ന് വൈദ്യുതസംവിധാനത്തിലുണ്ടായ തകരാറാണ് പ്രതിസന്ധിക്കു കാരണമെന്ന് ഊര്‍ജമന്ത്രി കുമാര ജയകൊടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എത്രയുംവേഗം സേവനം പുനഃസ്ഥാപിക്കാന്‍ എന്‍ജിനിയര്‍മാര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ ആരംഭിച്ച വൈദ്യുതി തടസ്സം ഇതുവരെയായിട്ടും പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ചിലയിടങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും തകരാര്‍ പൂര്‍ണമായി പരിഹരിക്കാനായിട്ടില്ല.
Comments


