കോഴിക്കോട് കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച നാല് യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് വളയത്താണ് സംഭവം. ബിനു, റീനു, ജിഷ്ണു, അശ്വിന് എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയാണ് വളയത്ത് കിണറ്റില്‍ കാട്ടുപന്നി വീണത്.
എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ പന്നി കിണറ്റില്‍ നിന്ന് രക്ഷപ്പെട്ടു എന്ന വിവരമാണ് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പന്നിയെ കൊന്നു കറിവെച്ചതായി കണ്ടെത്തിയത്.
Comments


