വയനാട്ടില്‍ ജനവാസ മേഖലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. തലപ്പുഴയില്‍ കാട്ടിയെരിക്കുന്നില്‍ കടുവയുടേതെന്ന് തോന്നിക്കുന്ന വലിയ കാല്പാടുകള് കണ്ടെത്തിയതായാണ് വിവരം. സംഭവം അധികൃതരെ അറിയിച്ചിട്ടും വനപാലകര്‍ നടപടിയെടുത്തില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
ജില്ലയില്‍ തുടര്‍ച്ചയായി കടുവയുടെ സാന്നിധ്യം കണ്ടുവരുന്നത് ജനങ്ങളില്‍ വലിയ ഭീതിയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ മാസംനരഭോജിക്കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇടക്കിടെ ജനവാസ മേഖലയില്‍ കടുവയെ കണ്ടുവരുന്നത് വലിയ പ്രതിഷേധങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്.
Comments


