തൃശൂർ : തൃശ്ശൂരിൽ ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. ആലപ്പുഴ സ്വദേശി ആനന്ദ് (38) ആണ് മരിച്ചത്. എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ചിറയ്ക്കൽ ഗണേഷൻ എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാമത്തെയാളുടെ നില ഗുരുതരമായി തുടരുന്നു.
കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ ആന, പാപ്പാനെ കുത്തിയ ശേഷം ഒന്നര കിലോമീറ്റർ അപ്പുറത്ത് മറ്റൊരാളെയും ആക്രമിച്ചു. പിന്നെയും നാലു കിലോമീറ്റർ ഓടി കണ്ടാണശ്ശേരി ഭാഗത്ത് എത്തിയ ആനയെ തളച്ചു.
Comments


