മെക്സികോയ്ക്ക് പിന്നാലെ കാനഡക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുമായി ട്രംപ് നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. മെക്സിക്കോയ്ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്താനുള്ള തീരുമാനം താല്‍ക്കാലികമായി ഡോണള്‍ഡ് ട്രംപ് മരവിപ്പിച്ചിരുന്നു. ഒരുമാസത്തേക്ക് തീരുവ വര്‍ധന നടപ്പാക്കില്ല.
മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമുമായി ട്രംപ് ഫോണില്‍ സംസാരിക്കുകയും ഇതേത്തുടര്‍ന്ന് ധൊരണയിലെത്തുകയും ചെയ്തുവെന്നാണ് സൂചന. ഇന്ന് മുതല്‍ തീരുവ വര്‍ധന നിലവില്‍ വരാനിരുന്നതായിരുന്നു. എന്നാല്‍ ലഹരിക്കടത്തും അനധികൃതകുടിയേറ്റവും തടയാന്‍ ഇരുരാജ്യങ്ങളും പതിനായിരം പൊലീസുകാരെ അതിര്‍ത്തിയില്‍ വിന്യസിക്കാമെന്ന് സമ്മതിച്ചതോടെ തീരുമാനം ആവുകയായിരുന്നു. ഇന്ന് മുതല്‍ തീരുവ വര്‍ധന നിലവില്‍ വരാനിരിക്കെയാണ് നടപടി മരവിപ്പിച്ചത്.
കാനഡയുടെ തീരുവ വര്‍ധനയുമായി ബന്ധപ്പെട്ട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുമായും ട്രംപ് ചര്‍ച്ച നടത്തുമെന്നാണ് വിവരം. അമേരിക്കന്‍ ചരക്കുകള്‍ക്ക് 25% ഇറക്കുമതി തീരുവ ഏപ്പെടുത്താന്‍ കാനഡ തീരുമാനിച്ചിരുന്നു. രേഖകളില്ലാതെ കുടിയേറ്റക്കാരും മയക്കുമരുന്നും യുഎസിലേക്ക് ഒഴുകുന്നത് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.


