. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (എൻ.സി.എച്ച്.എം. ജെ.ഇ.ഇ. 2025) ഏപ്രിൽ 27ന് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി നടത്തും.
. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.
ഫെബ്രുവരി 15 വരെ അപേക്ഷിക്കാം
. ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്, ഹൗസ് കീപ്പിങ് തുടങ്ങിയവ പഠനവിഷയങ്ങളില്‍ ഉള്‍പ്പെടുന്നു.
. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (എൻ.സി.എച്ച്.എം. ആൻഡ് സി.ടി.) അഫിലിയേഷനുള്ള ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന മൂന്നുവർഷ ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബി.എസ്സി. പ്രോഗ്രാം പ്രവേശനത്തിനാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.), എൻ.സി.എച്ച്.എം. ജെ.ഇ.ഇ. നടത്തുന്നത്. നാലാംവർഷം പഠിക്കാനും ഓണേഴ്സ് ബിരുദം നേടാനും പ്രോഗ്രാമിൽ അവസരമുണ്ടാകും.
. പഠനവിഷയങ്ങൾ
ഹോസ്പിറ്റാലിറ്റി മേഖലയിലെ സൂപ്പർവൈസറിതലങ്ങളിൽ പ്രവർത്തിക്കാനാവശ്യമായ നൈപുണികളും അറിവും മനോഭാവവും പഠിതാക്കളിൽ വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്ന പാഠ്യപദ്ധതിയാണ് കോഴ്സിനുള്ളത്. ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവീസസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹൗസ് കീപ്പിങ് തുടങ്ങിയവയും പഠനവിഷയങ്ങളിൽ ഉൾപ്പെടുന്നു. ഹോട്ടൽ അക്കൗണ്ടൻസി, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി, ഹ്യൂമൺ റിസോഴ്സ് മാനേജ്മെന്റ്, ഫെസിലിറ്റി പ്ലാനിങ്, ഫിനാൻഷ്യൽ/സ്ട്രാറ്റജിക് മാനേജ്മെന്റ്, ടൂറിസം മാർക്കറ്റിങ് ആൻഡ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളെപ്പറ്റിയും പഠിക്കുന്നു.
. സീറ്റുകൾ
കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ (21+28 എണ്ണം), പൊതുമേഖലാസ്ഥാപനം (ഒന്ന്), സ്വകാര്യസ്ഥാപനങ്ങൾ (29) ഉൾപ്പെടെ 79 ഇൻസ്റ്റിറ്റ്യൂട്ടുകളിലാണ് പ്രോഗ്രാം നടത്തുന്നത്. മൊത്തം 12,000 ൽ അതികം സീറ്റുകൾ.
. കേരളത്തിൽ ഈ പരീക്ഷവഴി പ്രവേശനം നൽകുന്ന ഗവൺമെന്റ് സ്ഥാപനങ്ങൾ:
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി, തിരുവനന്തപുരം (കേന്ദ്രസർക്കാർ സ്ഥാപനം- 298 സീറ്റ്), സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴിക്കോട് (സംസ്ഥാനസർക്കാർ സ്ഥാപനം- 90 സീറ്റ്). കേരളത്തിൽ രണ്ടു സ്വകാര്യസ്ഥാപനങ്ങളിലും (മൂന്നാർ കാറ്ററിങ് കോളേജ്- 120 സീറ്റ്, ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ്, വയനാട്- 120 സീറ്റ്) പ്രോഗ്രാം ഉണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
https://exams.nta.ac.in/NCHM/#


