കോട്ടയം ഏറ്റുമാനൂരില്‍ യുവാവിന്റെ ആക്രമണത്തില്‍ പൊലീസുദ്യോഗസ്ഥന് കൊല്ലപ്പെട്ടു. വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്യാമപ്രസാദാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് പോകുന്നതിനിടെ യുവാവ് പൊലീസുകാരനെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ റോഡ് സൈഡില്‍ കണ്ട തര്‍ക്കം പരിഹരിക്കാന്‍ ശ്യാമ പ്രസാദ് വാഹനത്തില്‍ നിന്ന് ഇറങ്ങുകയായിരുന്നു. എന്നാല്‍ തര്‍ക്കത്തിനിടെ പ്രതി പൊലീസുദ്യോഗസ്ഥനെ മര്‍ദ്ദിച്ചു. ബാറിന് മുന്നിലെ തട്ടുകടയിലുണ്ടായ തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് പൊലീസുകാരന് കൊല്ലപ്പെട്ടത്.
തട്ടുകടയില്‍ ജിബിന്‍ വഴക്ക് ഉണ്ടാക്കുന്നത് കണ്ട് ശ്യാം പ്രസാദ് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തിലാണ് ശ്യാം പ്രസാദ് മരിച്ചത്.
ശ്യാം പ്രസാദ് ഡ്യൂട്ടിയില്‍ ആയിരുന്നില്ല. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്യാം പ്രസാദിനെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പൊലീസുദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി. അതിനിടെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഏറ്റുമാനൂര്‍ പൊലീസ് ജിബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.


