ചെന്നൈയില്‍ ഗോള്‍ പോസ്റ്റ് തലയില്‍ വീണ് ഏഴ് വയസ്സുകാരന് മരിച്ചു. വ്യോമസേന ജീവനക്കാരനും തിരുവല്ല സ്വദേശിയുമായ രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകന് അദ്വികാണ് ദാരുണമായി മരിച്ചത്. ചെന്നൈയിലെ ആവടിയിലുള്ള വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്.
വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് മൈതാനത്ത് മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നു ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ അദ്വിക്. ഇതിനിടെ കല്ലില്‍ ചാരി നിര്‍ത്തിയ ഗോള്‍ പോസ്റ്റ് മറിഞ്ഞ് കുട്ടിയുടെ തലയില്‍ വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം നാളെ തിരുവല്ലയില്‍ നടക്കും. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments


