കോട്ടയത്ത് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വൈദികന്റെ 15 കോടി തട്ടിയെടുത്ത സംഭവത്തില്‍ രണ്ടു പേര് പിടിയില്‍. താമരശേരി സ്വദേശികളായ മുഹമ്മദ് മിനാജ്, ഷംനാദ് എന്നിവരെയാണ് കോട്ടയം കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ഉത്തരേന്ത്യന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് കണ്ടെത്തി.
പ്രതികള്‍ എടിഎം വഴി 1.40 ലക്ഷം രൂപ പിന്‍വലിച്ചിരുന്നു. ഇത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കാസര്‍ഗോഡ് സ്വദേശിയായ ഫാദര്‍ ടിനേഷ് കുര്യനാണ് തട്ടിപ്പിനിരയായത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണെന്ന് പൊലീസ് അറിയിച്ചു.
Comments


