കോഴിക്കോട് ബേപ്പൂര്‍ ആമക്കോട്ട് വയല്‍ അങ്കണവാടിയില്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ഏഴ് കുട്ടികള്‍ ചികിത്സ തേടി. ഇന്നലെ അങ്കണവാടിയില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച കുട്ടികളില്‍ ചിലര്‍ക്കാണ് ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായത്. 22 കുട്ടികളായിരുന്നു അങ്കണവാടിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ എഴ് കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്. ഉച്ചഭക്ഷണവും മുത്താറിയുടെ പായസവുമായിരുന്നു കുട്ടികള്‍ കഴിച്ചിരുന്നത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഇന്നലെ ഏഴ് കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് വീടുകളിലേക്ക് മാറ്റുകയും ചെയ്തു.
Comments


