മഹാ കുംഭമേളയില്‍ ഭക്തര്‍ക്കായി പാകംചെയ്ത ഭക്ഷണത്തില്‍ ചാരം കലര്‍ത്തുന്നതായുള്ള വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസുകാരന് സസ്പെന്ഷന്. സോറോണ്‍ സ്റ്റേഷന് ഇന്‍ ചാര്‍ജ് ബ്രിജേഷ് കുമാര്‍ തിവാരിയെയാണ് സസ്പെന്‍ഡ് ചെയ്തത് . തിവാരി ഭക്തര്‍ക്കായി പാകം ചെയുന്ന ഭക്ഷണത്തില്‍ ചാരം വാരിയിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചതായി ഡിസിപി കുല്‍ദീപ് സിംഗ് ഗുണാവത്തിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഉദ്യോഗസ്ഥന് സ്റ്റൗവില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ചാരം കലര്‍ത്തുന്നത് വീഡിയോ പകര്‍ത്തിയയാള്‍ ഇത് എക്സില്‍ പോസ്റ്റ് ചെയ്യുകയും ഗംഗാനഗര്‍ ഡിസിപിയെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ‘ഈ നാണംകെട്ട പ്രവൃത്തിക്ക് പൊലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു’. കാര്യം ശ്രദ്ധയില്‍ പെട്ടെന്നും എസിപി സോറോണിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിസിപി സോറോണ്‍ എസ്എച്ച്ഒയെ സസ്പെന്‍ഡ് ചെയ്തുവെന്നും വകുപ്പുതല നടപടികള്‍ നടന്നുവരികയാണെന്നും ഡിസിപിയുടെ ഓഫീസ് മറുപടി നല്കി.


