കണിച്ചാറില്‍ തേനീച്ചയുടെ കുത്തേറ്റ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. കണിച്ചാര്‍ ചെങ്ങോം റോഡിലെ കുന്നപ്പള്ളി ഗോപാലകൃഷ്ണനാണ് (69) മരിച്ചത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം. ഇന്നലെയാണ് ഗോപാലകൃഷ്ണന് തേനീച്ചയുടെ കുത്തേറ്റത്.ഭാര്യ: സരസമ്മ. മക്കള്‍: പ്രശാന്ത്, പ്രജോഷ്, മരുമകള്‍: ശ്രുതി. സംസ്കാരം പിന്നീട്
Comments


