നടി ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ്. കേസില്‍ പ്രാഥമിക അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് ഹൈകോടതിയെ അറിയിച്ചു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.
കൂടാതെ, പരാതി പ്രകാരം കേസെടുക്കാനുളള വകുപ്പുകളില്ലെന്നും വിശദമായ നിയമോപദേശം തേടുമെന്നും പൊലീസ് ഹണി റോസിനെ അറിയിച്ചിരുന്നു.
ബോബി ചെമ്മണൂരിനെതിരായ പരാതിയില്‍ ഹണി റോസിനെതിരെ രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ ഹണി റോസിനെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളിലാണ് നടി എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്.
നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ചാണ് രാഹുല്‍ ഈശ്വര്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നത്. ഇത് സാമൂഹ്യമാധ്യമങ്ങളില്‍ ഹണി റോസിനെതിരെ വ്യാപക വിമര്ശനങ്ങല് ഉയരാന്‍ കാരണമായി.
തുടര്‍ന്ന നടി രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കുകയായിരുന്നു. അതേസമയം ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ വാദം.
നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ സംസ്ഥാന യുവജന കമ്മിഷന് കേസെടുത്തിരുന്നു.


