സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 240 രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 60,080 രൂപ. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7510 ആയി.
സര്‍വ്വകാല റെക്കോര്‍ഡിലേക്ക് എത്തി മാറ്റമില്ലാതെ തുടര്‍ച്ചയായി രണ്ടു ദിവസം തുടര്‍ന്ന സ്വര്‍ണ വില ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ ഇന്നും സ്വര്‍ണ്ണവിലയില്‍ കുറവ് രേഘപ്പെടുത്തി. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വമാണ് സ്വര്‍ണവിലയിലെ ബാധിക്കുന്നതായാണ് വിലയിരുത്തല്‍.
അതേസമയം വെള്ളി വിലയും ഇന്ന് മാറ്റമില്ലമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയാണ്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താവായ ഇന്ത്യയില്‍ ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.


