കോഴിക്കോട്: തർക്കം പറഞ്ഞുതീർക്കാനെത്തിയ പ്ലസ് വൺ വിദ്യാർഥിക്ക് മറ്റൊരു വിദ്യാർഥിയിൽനിന്നും കഴുത്തിന് കുത്തേറ്റു. കോഴിക്കോട് ഫറോക്ക് പത്മരാജ സ്കൂളിന് സമീപത്തുവെച്ചാണ് സംഭവം. പരിക്കേറ്റ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുത്തിയെ വിദ്യാർഥിയെയും പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
മണ്ണൂര്‍ പദ്മരാജ സ്കൂളിന് സമീപത്താണ് ആക്രമണം നടന്നത്. അതേ സ്കൂളിലുള്ള മറ്റൊരു വിദ്യാര്‍ഥിയാണ് ആക്രമണം നടത്തിയത്. വിദ്യാര്‍ഥികള്‍ തമ്മില്‍ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നേരത്തെയുണ്ടായിരുന്നു. ഇതു പറഞ്ഞ് തീര്‍ക്കാനാണ് വിദ്യാര്‍ഥികളെത്തിയത്. ഇതിനിടെയാണ് ആക്രമണമുണ്ടായത്.
പ്രശ്നങ്ങൾ പറഞ്ഞുതീര്‍ക്കാൻ കൂട്ടുകാരെയും കൂട്ടി ഇന്ന് എത്തിയ വിദ്യാര്‍ത്ഥിക്കാണ് കത്തികൊണ്ട് കുത്തിയത്. സംഭവം നടക്കുമ്പോള്‍ ആക്രമിച്ച വിദ്യാര്‍ത്ഥിയുടെ പിതാവ് വീട്ടിലുണ്ടായിരുന്നു. ഇതോടെയാണ് പൊലീസ് പിതാവിനെയും കസ്റ്റഡിയിലെടുത്തത്.


