ബൈക്കില്‍ സാരി കുടുങ്ങി റോഡില്‍ തലയിടിച്ച് വീണ സ്ത്രീ മരിച്ചു. മകനോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അമ്മയുടെ സാരി ബൈക്കില്‍ കുടുങ്ങി അപകടമുണ്ടായത്. മലപ്പുറം കോട്ടക്കല്‍ തോക്കാമ്പാറ ബേബിയാണ് (65) മരിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെ പത്തുണിയോടെയാണ് മരണം.
ദേശീയപാത ചങ്കുവെട്ടി ജങ്ഷന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. മകന് എബിനൊപ്പം ബൈക്കില്‍ പോകുകയായിരുന്നു അമ്മ ബേബി. യാത്രക്കിടയില്‍ അമ്മയുടെ സാരി ബൈക്കിന്റെ ചങ്ങലയില്‍ കുടുങ്ങുകയായിരുന്നു. പിന്നാലെ ബേബി റോഡില്‍ തെറിച്ചു വീഴുകയും ചെയ്തു.
അപകടത്തില്‍ മകനും റോഡില്‍ വീണു. എന്നാല്‍ തലയിടിച്ച് വീണ ബേബിക്ക് സാരമായി പരിക്കേല്‍ക്കുകയായിരുന്നു.
Comments


