റിയാദ് എറണാകുളം ജില്ലാ കെ.എം.സി.സി നടത്തിവരുന്ന വർഷിക ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കടുങ്ങല്ലൂർ പഞ്ചായത്തിലെ ഉളിയന്നൂർ സ്വദേശിക്കുള്ള ചികിത്സ സഹായം കൈമാറി.
ജില്ലാ കെ.എം.സി.സിയുടെ ധനസഹായം സൗദി കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി മുൻ സെക്രട്ടറി സിറാജ് ആലുവയിൽനിന്നും ഉളിയന്നൂർ ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ഷാഫി, യൂത്ത് ലീഗ് വൈറ്റ് ഗാർഡ് എറണാകുളം ജില്ല ക്യാപ്റ്റൻ ശിഹാബ് ഉളിയന്നൂർ എന്നിവർ ഏറ്റുവാങ്ങി.
Comments


