കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ലേഖനം. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉണ്ടായിട്ടും ഭരണഘടനാ ചുമതല നിര്‍വഹിച്ചുവെന്നും ഇത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
വരും നാളുകളിലും സമാനമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നര മിനുട്ട് മാത്രം നയപ്രഖ്യാപന പ്രസംഗം വായിച്ച് ശോഭ കെടുത്തിയില്ല. കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗം ആരിഫ് മുഹമ്മദ് ഒന്നേ കാല് മിനുട്ടില്‍ ഒതുക്കിയിരുന്നു.
രണ്ട് മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ പിണറായി വിജയന് സര്‍ക്കാര്‍ നടപ്പാക്കിവരുന്ന നവകേരള നിര്‍മാണത്തിന്റെ പുരോഗതിയാണ് ഗവര്‍ണര്‍ പ്രസംഗിച്ചത്. ജനസമൂഹത്തിനായി നടപ്പിലാക്കുന്ന പദ്ധതികളില്‍നിന്നും പിന്നോട്ടുപോകില്ലെന്ന വ്യക്തമായ സന്ദേശവും നയപ്രഖ്യാപനത്തിലുണ്ട്. വിഴിഞ്ഞം തുറമുഖത്തെ ആഗോളവ്യാപാര ഹബ്ബാക്കുമെന്ന പ്രഖ്യാപനം വലിയ പ്രതീക്ഷ നല്‍കുന്നതാണെന്നും എംവി ഗോവിന്ദന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.


