മലപ്പുറം തിരൂരങ്ങാടിയില്‍ സ്പിരിറ്റ് വേട്ട. ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് ഡാന്‍സാഫ് സ്ക്വാഡ് പിടികൂടി. പാലക്കാട് എസ്പിയുടെ ഡാന്‍സാഫ് സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്. കര്‍ണാടകയില്‍ നിന്ന് എറണാകുളത്തേയ്ക്ക് കടത്തുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. ചരക്ക് ലോറിയിലാണ് സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചത്. ടാര്‍പോളിന്‍ കൊണ്ടും, മാലിന്യം നിറച്ച ചാക്കുകളും കൊണ്ടും നീല കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് മറച്ച നിലയിലായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറെയും സഹായിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തമിഴ്നാട് മീനാക്ഷിപുരം സ്വദേശി മൊയ്തീന്, പൊള്ളാച്ചി സ്വദേശി അന്പഴകന് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
മൊയ്തീന് നേരത്തെയും സ്പിരിറ്റ് കേസുകളിലെ പ്രതിയാണ്. സൂത്രധാരനും ഇയാള്‍ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്.
Comments


