സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയില്‍. മരുന്നും മതിയായ ഡോക്ടര്‍മാരുമില്ലാതെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം വരെ പ്രയാസത്തിലാണ്. പൊതുജനാരോഗ്യ മേഖലയില്‍ നിലവാരം കുറവെന്ന് സിഎജി കണ്ടെത്തലും പുറത്ത് വന്നിട്ടുണ്ട്. ഡോക്ടര്‍മാരടക്കമുള്ള പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ രൂക്ഷമായ കുറവാണ് നേരിടുന്നത്. മരുന്ന് വിതരണത്തിലെ വീഴ്ചയില്‍ കെ.എംഎസ്.സി.എല്ലിന് എതിരെ രൂക്ഷ വിമര്‍ശനവും സി.എ.ജി ഉയര്‍ത്തുന്നു. സഭയില്‍ വെച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
Comments


