ലോകാരോഗ്യ സംഘടനയില്‍നിന്നും അമേരിക്ക പുറത്തേക്ക്. ഇതടക്കമുള്ള നിര്‍ണായക ഉത്തരവുകളില്‍ ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു.
കോവിഡ് 19ും മറ്റു പ്രതിസന്ധി ഘട്ടങ്ങളിലും ലോകാരോഗ്യ സംഘടന ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിലും സംഘടന പരാജയപ്പെട്ടെന്ന് ട്രംപ് കുറ്റപ്പെടുത്തി. 12 മാസത്തിനുള്ളില്‍ അമേരിക്ക സംഘടനയില്‍ നിന്ന് പുറത്ത് പോയേക്കും. മാത്രമല്ല, സംഘടനക്ക് നല്കിക്കൊണ്ടിരിക്കുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും അവസാനിപ്പിക്കും. ലാകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനത്തിനുള്ള 18 ശതമാനം ഫണ്ടും അമേരിക്കയാണ് നല്‍കിയിരുന്നത്.
ലോകാരോഗ്യ സംഘടനയില്‍നിന്ന് പിന്മാറാന് ട്രംപ് മുന്നും ശ്രമം നടത്തിയിരുന്നു. കോവിഡ് സമയത്ത് സംഘടന നടത്തിയ പ്രവര്‍ത്തനങ്ങളെ നിരന്തരം ട്രംപ് വിമര്‍ശിച്ചിരുന്നു. കോവിഡ് വ്യാപനത്തില്‍ ചൈനയെ സഹായിക്കുന്ന നിലപാടാണ് സംഘടന സ്വീകരിച്ചതെന്നായിരുന്നു ട്രംപ് ആരോപിച്ചിരുന്നത്.
ചൈനയില്‍ നിന്ന് പടര്‍ന്നുപിടിച്ച രോഗബാധയില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംഘടന തയാറായില്ലെന്നാണ് പ്രധാന ആരോപണം. ഇതുകൂടാതെ കാപിറ്റോള്‍ കലാപകാരികള്‍ക്ക് മാപ്പ് നല്കുന്ന ഉത്തരവിലും പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍നിന്ന് അമേരിക്ക പിന്മാറുന്ന ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു കഴിഞ്ഞു.
അനധികൃത കുടിയേറ്റം തടയുന്നതിന് മെക്സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ വരുംനാളുകളിലെ നടപടികള്‍ എങ്ങനെയാകുമെന്നറിയാന്‍ ലോകം നോക്കിക്കൊണ്ടിരിക്കുകയാണ്.


