എടപ്പാളിനടുത്ത് മാണൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ടു ബസുകളിലുമായുള്ള 30ലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 2.50ന് ആണ് അപകടമുണ്ടായത്.
അപകടത്തില്‍ ബസുകളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്റെ കാരണം ഉള്‍പ്പെടെ വ്യക്തമല്ല. പരിക്കേറ്റവരെ എടപ്പാളിലേയും ചങ്ങരുകുളത്തെയും സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരില്‍ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്.
Comments


