വയനാട്ടില്‍ ആദിവാസി യുവതിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. ഭര്‍ത്താവ് ഉപേക്ഷിച്ച 43 കാരിയാണ് പീഡനത്തിന് ഇരയായത്. മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന യുവതിയെ പ്രതി നിരന്തരം ലൈംഗികമായി ഉപദ്രവിച്ചതായാണ് പരാതി. പ്രതി പുളിമൂട് സ്വദേശി വര്‍ഗീസിനെ തിരുനെല്ലി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ജപിച്ച ചരടുമായി എത്തിയ വര്‍ഗീസ് നിര്‍ബന്ധിച്ച് യുവതിയുടെ കൈയ്യില്‍ കെട്ടിയ ശേഷമാണ് ആദ്യം പീഡിപ്പിച്ചതും യുവതി മൊഴി നല്കി. ചരട് കെട്ടിയാല്‍ മാനസികാസ്വാസ്ഥ്യം മാറുമെന്നും കാര്യങ്ങള്‍ പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. 2023 ഏപ്രില്‍ മുതല്‍ 2024 ഡിസംബര്‍ വരെ യുവതിയെ പല തവണ പീഡിപ്പിച്ചു. മയക്കുമരുന്ന് നല്‍കിയും പീഡിപ്പിച്ചു.
സാമ്പത്തികമായും യുവതിയെ പ്രതി ചൂഷണം ചെയ്തു. ക്രൂരമായി പീഡിപ്പിക്കല്‍, തടഞ്ഞു വെക്കല്‍, എസ്ടി വിഭാഗത്തിനെതിരായ അതിക്രമം തുടങ്ങിയ കുറ്റങ്ങള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.


