കരുനാഗപ്പള്ളി: ചവറ തെക്കുംഭാഗം ക്ഷേത്രത്തിലെ പ്രസാദത്തില്‍ പേപ്പട്ടി കടിച്ച പശുവിന്റെ പാല് അടങ്ങിയതായ സംശയത്തെ തുടര്‍ന്ന് പ്രസാദം കഴിച്ച 110 പേര് പേപ്പട്ടി വിഷബാധയ്ക്കുള്ള കുത്തിവെപ്പ് നടത്തി. ക്ഷേത്രത്തില്‍ നടന്ന മെഗാ തിരുവാതിരയോടനുബന്ധിച്ച് വിതരണം ചെയ്ത പ്രസാദത്തിാണ് പേപ്പട്ടി കടിച്ച പശുവിന്റെ പാല് അടങ്ങിയതായ സംശയം തോന്നിയത്.
സംഭവത്തില്‍ പ്രസാദം കഴിച്ചവരുടെ എണ്ണം ആയിരത്തില്‍ അധികം വരുമെന്നാണ് അറിയാന്‍ കഴിയുന്നത്. പേപ്പട്ടി ബാധയേറ്റ പശു ചത്തതിനെ തുടര്‍ന്നാണ് ഈ വിവരം പുറത്തിറഞ്ഞത്. പശുവിന്റെ മരണകാരണം പേപ്പട്ടി ബാധയാണെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തി.
Comments


