തൃശൂര്‍: കേച്ചേരി മണലിയില്‍ നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലും വീട്ടുമതിലിലേക്കും പാഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റു. മണലി സ്വദേശി ചുങ്കത്ത് വീട്ടില്‍ ഷാജുവിന്റെ മകന് എബിനാണ്(27) മരിച്ചത്. മണലി സ്വദേശികളായ വിമല്‍(22), ഡിബിന്‍(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാത്രി 11:30 യോടെ മണലി തണ്ടിലം റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റ വിമലിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ഡിബിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം എബിന്റെ മൃതദേഹം സംസ്കരിക്കും.
Comments


