കേരളാ നിയമസഭയുടെ സമ്മേളനം ഇന്ന് പുനരാരംഭിക്കും. കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാനത്തെ സഹായിക്കാത്തതില് കാര്യമായ വിമര്‍ശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഇല്ലാത്തത് പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തും. അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്ങിന് അന്തിമോപചാരം അര്‍പ്പിച്ച് സഭ ഇന്ന് പിരിയും. നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നാളെ ആരംഭിക്കും.
ഫെബ്രുവരി ഏഴിനാണ് ഈ വര്‍ഷത്തെ ബജറ്റ് അവതരണം. പാലക്കാട് ബ്രൂവറി അനുവദിച്ചത്, പി.വി അന്‍വറിന്റെ രാജി ,പെരിയാ കേസ് വിധി,വന നിയമഭേദഗതിയിലെ സര്‍ക്കാരിന്റെ പിന്മാറ്റം, വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ ആത്മഹത്യ അടക്കമുള്ള വിഷയങ്ങള്‍ നാളെ മുതല്‍ സഭയില്‍ ചര്‍ച്ചയാകും.
Comments


