കാസര്‍ഗോഡ് ബളാംതോട് ഹയര്‍സെക്കന്ററി സ്കൂളില്‍ ഒമ്പതാം ക്ലാസ്സുകാരന് സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും മര്‍ദ്ദനം. ഇരിപ്പിടത്തെ ചൊല്ലി വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഒടുവില്‍ അക്രമത്തിലേക്ക് എത്തിയത്. മുഖത്തിന് സാരമായി പരുക്കേറ്റ കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ജനുവരി 14ന് സ്കൂളില്‍ ഉച്ചഭക്ഷണത്തിനുശേഷം വിശ്രമിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയും സുഹൃത്തും ഇരിക്കുന്നിടത്തേക്ക് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ എത്തുകയും മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. വിസമ്മതിച്ച ജൂനിയര്‍ വിദ്യാര്‍ത്ഥിയെ അഞ്ചുപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ കുട്ടിയെ ആദ്യം പൂടംങ്കല്ല് താലൂക്ക് ആശുപത്രിയിലും, പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ മുഖത്ത് എല്ലിന് പൊട്ടലുണ്ട്.
സംഭവത്തില്‍ അഞ്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ സ്കൂളില്‍നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. അതേസമയം ആശുപത്രിയില്‍ നിന്നും വിവരം നല്‍കിയിട്ടും രാജപുരം പൊലീസ് അന്വേഷണം നടത്തിയില്ലെന്നും ആരോപണമുണ്ട്.


