ഷൂട്ടിങ് സെറ്റിന്റെ സീലിങ് തകര്‍ന്നു വീണ് ബോളിവുഡ് നടന് അര്ജുന് കപൂറിന് പരിക്ക്. മുംബൈയിലെ ഇംപീരിയല്‍ പാലസില്‍വെച്ച് ‘മേരെ ഹസ്ബന്‍ഡ് കി ബീവി’ എന്ന സിനിമയിലെ പാട്ടിന്റെ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. അര്ജുന് കപൂറിന് പുറമെ, നടനും നിര്‍മാതാവുമായ ജാക്കി ഭാഗ്നാനി, സംവിധായകന് മുദാസ്സര്‍ അസിസ് എന്നിവര്‍ക്കും സെറ്റിലുണ്ടായിരുന്ന ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പാട്ടിന്റെ രംഗം ചിത്രീകരിക്കുന്നതിനിടെ സീലിങ് തകര്‍ന്നുവീഴുകയായിരുന്നെന്നാണ് ഫെഡറേഷന് ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് അംഗം അശോക് ദുബെ പറഞ്ഞത്. സൗണ്ട് സിസ്റ്റത്തില്‍ നിന്നുണ്ടായ വൈബ്രേഷനാണ് അപകടത്തിന് കാരണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
്അതേസമയം ഷൂട്ടിങ്ങിന് മുമ്പ് സെറ്റിന്റെ സുരക്ഷ ഉറപ്പുവരുത്താത്തതിനെ കൊറിയോഗ്രാഫര്‍ വിജയ് ഗാംഗുലി വിമര്‍ശിച്ചു. മുഴുവന്‍ സീലിങ്ങും തകര്‍ന്നു വീണിരുന്നെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നടി ഭൂമി പട്നേക്കറും സംഭവ സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ പരിക്കേല്‍ക്കാതെ നടി രക്ഷപ്പെട്ടു.


