പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഇന്ന് വിധി പറയല്‍ ഉണ്ടാകില്ല. 11 മണിക്ക് ശിക്ഷാവിധിയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷനും പ്രതിഭാഗവും വാദം അവതരിപ്പിക്കും. അടുത്ത ദിവസം വിധി പറയും എന്നാണ് സൂചന.
ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് ഷാരോണിന്റെ സഹോദരന് പറഞ്ഞു. അതേസമയം ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെതിരെ നിലവില്‍ നിയമനടപടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ ഗ്രീഷ്മയുടെ അമ്മയെ വെറുതെ വിട്ടതില്‍ വിഷമമുണ്ടെന്നും കുറ്റവിമുക്ത ആക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാരോണിന്റെ അച്ഛന് പറഞ്ഞിരുന്നു. ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവനും കുറ്റക്കാരാണെന്ന് നെയ്യാറ്റിന്‍ക്കര അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അതേസമയം തെളിവുകളുടെ അഭാവത്തില്‍ അമ്മ സിന്ധുവിനെ കോടതി വെറുതെവിട്ടിരുന്നു.


