കോട്ടയം വൈക്കത്ത് വീടിന് തീപിടിച്ച് വയോധിക വെന്തുമരിച്ചു. ഭിന്നശേഷിക്കാരിയായ മേരി (75) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ വൈക്കം ഇടയാഴത്താണ് സംഭവം.
വീട്ടില്‍ ഒറ്റക്കാണ് വയോധിക താമസിച്ചിരുന്നത്. രാത്രിയില്‍ വീട്ടിനുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട്് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു.
അപ്പോഴേക്കും വീട് പൂര്‍ണമായി കത്തി നശിച്ചിരുന്നു. വൈക്കം പൊലീസും അഗ്നിശമനസേനയും സംഭവസ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി.
മൃതദേഹം വൈക്കത്തെ ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ വൈദ്യുതി ഇല്ലായിരുന്നുവെന്നും വിളക്കില്‍ നിന്ന് തീ പടര്‍ന്നതാകാം അപകടകാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വൈക്കം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Comments


