വഡോദര ടി-20 ലോകകപ്പ് സമാഗതമാകവെ അതിനൊരുങ്ങുന്ന ടീമുകള്‍ തമ്മില്‍ ഇന്ന് മുതലൊരു ഏകദിന പരമ്പര ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മൂന്ന് മല്‍സര ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാവുമ്പോള്‍ പതിവ് ആവേശമില്ല. ലോകകപ്പ് സംഘത്തില്‍ ഇടം ലഭിക്കാതിരുന്ന ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ സംഘം 22 ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് വരുമ്പോള്‍ കിവി സംഘത്തിലും പുതുമുഖങ്ങളാണ്. മിച്ചല്‍ ബ്രേസ് വെല്‍ നയിക്കുന്ന ഏകദിന സംഘത്തിലെ പകുതിയിലധികം കളിക്കാരും ആദ്യമായി ഇന്ത്യയില്‍ കളിക്കുന്നവരാണ്. ഉച്ചതിരിഞ്ഞ് 1-30ന് ആരംഭിക്കുന്ന അങ്കത്തില്‍ ടോസ് നിര്‍ണായകമാവും. രാത്രി ബാറ്റിംഗ് ദുഷ്ക്കരമാവുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ആദ്യം ബാറ്റ് ചെയത് വലിയ സ്കോര്‍ നേടുകയാണ് പ്രധാനം. സീനിയേഴ്സായ വിരാത് കോലിയും രോഹിത് ശര്‍മയും കളിക്കുമ്പോള്‍ ഗ്യാലറി നിറയും. പരുക്കില്‍ നിന്ന് മുക്തരായി ഗില്ലും ശ്രേയസ് അയ്യരുമെത്തും. ബാറ്റിംഗില്‍ ഇന്ത്യക്ക് പ്രശ്നങ്ങളില്ല. ബൗളിംഗില്‍ മുഹമ്മദ് സിറാജ് തിരികെ വരുമ്പോള്‍ പേസ് വകുപ്പില്‍ അര്ഷദിപ് സിംഗും ഹര്‍ഷിത് റാണയുമുണ്ട്. സ്പിന്‍ വക്താക്കളായി വാഷിംഗ്ടണ്‍ സുന്ദര്‍, രവിന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരും. കിവി സംഘത്തില്‍ ഡിവോണ്‍ കോണ്‍വേ, ഡാരില്‍ മിച്ചല്‍, കൈല്‍ ജാമിസണ് തുടങ്ങിയവര്‍ മാത്രമാണ് ഇന്ത്യയില്‍ പരിചയമുള്ളവര്‍. മൈക്കല്‍ ബ്രോവെല്‍ നയിക്കുന്ന ടീമില്‍ നിക് കെല്ലി, വില്‍ യംഗ്, ഹെന്‍ട്രി നിക്കോളാസ് തുടങ്ങിയവര്‍ക്കും അവസരങ്ങളുണ്ടാവും.


