വർഗീയവാദികളുടെ ഭീഷണിക്കിരയായ വയോധികനായ മുസ്ലിം വ്യാപാരിയെ സംരക്ഷിച്ചതിന്റെ പേരിൽ രാജ്യശ്രദ്ധ നേടിയ ദീപക് കുമാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കോട്ദ്വാറിലെ അദ്ദേഹത്തിന്റെ ‘ഹൾക്ക്’ ജിമ്മിലെ അംഗങ്ങളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. ആളുകൾ ഭയന്ന് ജിമ്മിൽ വരുന്നത് നിർത്തിയിരിക്കുകയാണെന്ന് ദീപക് പറഞ്ഞു.
150-ഓളം അംഗങ്ങൾ നിത്യേന എത്തിയിരുന്ന ജിമ്മിൽ ഇപ്പോൾ വെറും 15 പേർ മാത്രമാണുള്ളതെന്ന് ദീപക് പറഞ്ഞു. 40,000 രൂപ വാടകയുള്ള കെട്ടിടത്തിലാണ് ജിം പ്രവർത്തിക്കുന്നത്. കൂടാതെ 16,000 രൂപയുടെ ഭവനവായ്പയും പ്രതിമാസം തിരിച്ചടയ്ക്കാനുണ്ട്. കുടുംബത്തിന്റെ ഏക വരുമാന മാർഗമാണ് ഇതോടെ പ്രതിസന്ധിയിലായതെന്നും അദ്ദേഹം പറഞ്ഞു.
Comments


