കോട്ടയം: ചങ്ങാനാശ്ശേരിയില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ചങ്ങാനാശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള ആശുപത്രിയിലെ മുന്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്‍കുന്നം സ്വദേശിയായ ബാബു തോമസാണ് കേസിലെ പ്രതി. ചങ്ങാനാശ്ശേരി പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
പരാതിയില്‍, ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും നിരവധി തവണ പീഡിപ്പിച്ചതായും വ്യക്തമാക്കുന്നു. സംഭവത്തില്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ കൂടുതല്‍ ഇരകളുണ്ടാകാമെന്ന സംശയവും അന്വേഷണ സംഘം മുന്നോട്ടുവച്ചു.
പരാതി ഉയര്‍ന്നതിന് പിന്നാലെ പ്രതി ജോലി രാജിവച്ചതായും സഭയുടെ മാധ്യമ വിഭാഗം അറിയിച്ചു. അതിരൂപതയ്ക്ക് കീഴിലുള്ള ആശുപത്രിയില്‍ എച്ച്ആര്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.
Comments


