ന്യൂഡല്‍ഹി: നിര്‍ബന്ധിത ആര്‍ത്തവ അവധിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്ന നിയമം വന്നാല്‍ സ്ത്രീകളുടെ തൊഴില്‍ മേഖലയിലെ പങ്കാളിത്തത്തെ ദോഷകരമായി ബാധിക്കാമെന്ന് കോടതി വ്യക്തമാക്കി. അത്തരമൊരു നിയമം നിലവില്‍ വന്നാല്‍ സ്ത്രീകളെ ജോലിക്ക് എടുക്കാന്‍ ചില കമ്പനികള്‍ മടിച്ചേക്കാമെന്നും, അത് അവരുടെ കരിയറിനെ പിന്നോട്ടടിക്കാനിടയാക്കുമെന്നും കോടതി നിരീക്ഷിച്ചു.
ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും നിര്‍ബന്ധിത ആര്‍ത്തവ അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഈ നിരീക്ഷണം രേഖപ്പെടുത്തിയത്. ഇത്തരം ഹര്‍ജികള്‍ സ്ത്രീകള്‍ ദുര്‍ബലരാണെന്ന തെറ്റായ ധാരണ സമൂഹത്തില്‍ സൃഷ്ടിക്കാനിടയാക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.
ആര്‍ത്തവ അവധിയുമായി ബന്ധപ്പെട്ട നയം രൂപപ്പെടുത്തുന്നതിനായി ഹര്‍ജിക്കാരന്റെ പ്രതിനിധാനം പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. നിര്‍ബന്ധിത ആര്‍ത്തവ അവധി നിയമമാക്കുന്നത് സ്ത്രീകളില്‍ ഭയം വര്‍ധിപ്പിക്കുകയും അവരെ പുരുഷന്മാരേക്കാള് താഴ്ന്നവരെന്ന ധാരണയ്ക്ക് വഴിവയ്ക്കുകയും ചെയ്യാമെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.


