കോട്ടക്കല്‍: മണ്ഡലത്തില്‍ പ്രൊഫ. കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ സമഗ്ര വികസനം കൊണ്ടുവന്നു. കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയില്‍ 17.85 കോടി രൂപ ന ബാര്‍ഡ് പദ്ധതിയില്‍ നിന്നും ലഭ്യമാക്കി മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള കെട്ടിടം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. താലൂക്ക് ആശുപത്രിയില്‍ തന്നെ കണ്ണ് രോഗചികിത്സക്കായി മാത്രം രണ്ട് നിലകളിലുള്ള കെട്ടിടം 1.54 കോടി ചെലവില്‍ യാഥാര്‍ത്ഥ്യമാക്കി. എം.എല്‍.എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് ഫിസിയോതെറാപ്പി കം എക്സറേ യൂണിറ്റിന് പുതിയ കെട്ടിടം നിര്‍മ്മിച്ചു പ്രവര്‍ത്തന സജ്ജമാക്കി. മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും വൈകുന്നേരം വരെ ഡോക്ടര്‍മാരുടേയും മറ്റും സേവനം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. ആരോഗ്യ മേഖലയില്‍ മാത്രം 363.34 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കി. കിഫ്ബി, ജലജീവന്‍ മിഷന് പദ്ധതി പ്രകാരം 119.86 കോടി രൂപ ചെലവഴിച്ച് എടയൂര്‍ – ഇരിമ്പിളിയം വളാഞ്ചേരി കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കി. കുറ്റിപ്പുറം, ആതവ നാട്, മാറാക്കര പഞ്ചായത്തുകളിലേക്കും കോട്ടക്കല്‍ നഗരസഭയിലേക്കും ശുദ്ധജല വിതരണത്തിനായി ജല ജീവന് മിഷന് പദ്ധതി പ്രകാരം 221.07 കോടി രൂപയുടെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ നടന്ന് കൊണ്ടിരിക്കുന്നുണ്ട്. പൊന്മള – ഒതുക്കു ങ്ങല്‍ കുടിവെള്ള പദ്ധതി വിപുലീകരിച്ചു. മുടാല്‍ കഞ്ഞിപ്പുര ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.
പശ്ചാത്തല വികസനത്തി ന്റെ ഭാഗമായി മണ്ഡലത്തിലെ രണ്ട് പാലങ്ങളുടെ നിര്‍മ്മാണത്തിനും 22 പൊതുമരാമത്ത് റോഡുകള്‍ റബ്ബറൈസ് ചെയ്യുന്നതിനുമായി 172.71 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാ ക്കി. രണ്ട് നഗരസഭകളിലും അഞ്ച് പഞ്ചായത്തുകളിലുമായി 637 ഗ്രാമീണ റോഡുകള്‍ നവീകരിച്ചു. 54കോടി 55 ലക്ഷം ഇതിനായി വിനിയോഗിച്ചു. മണ്ഡലത്തിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി 294.09 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കി . നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി. ഈ പദ്ധതി പ്രകാരം ആകെയുള്ള 9 വില്ലേജുക ളില്‍ മേല്‍മുറി, പൊന്മള, ഇരി മ്പിളിയം, കോട്ടക്കല്‍, കാട്ടിപ്പു രുത്തി എന്നീ 5 വില്ലേജുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിച്ച് പ്ര വര്‍ത്തനം തുടങ്ങി. ബാക്കി 4 വില്ലേജുകളായ കുറ്റിപ്പുറം, നടുവട്ടം, മാറാക്കര, എടയൂര്‍ വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള സാങ്കേതിക നടപടി ക്രമങ്ങള്‍ പുരോഗമിച്ച് വരുന്നു. മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓ ഫീസുകളിലേക്കും കമ്പ്യൂട്ടറുകളും അനുബന്ധ സൗകര്യങ്ങളും നല്കി. എം.എല്‍.എ ഫണ്ടില്‍ നിന്ന് 11.70 ലക്ഷം ഇതിനായി അനുവദിച്ചു. വില്ലേജുകളുടെ നവീകരണത്തിന് മാത്രമായി 4.62 കോടി വിനിയോഗിച്ചു. സംസ്ഥാ നത്ത് സമ്പൂര്‍ണ്ണ സ്മാര്‍ട്ട് വില്ലേ ജ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന മ ണ്ഡലമായി കോട്ടക്കലിനെ മാ റ്റാന്‍ സാധിച്ചു.
കാര്‍ഷിക രംഗത്ത് കോട്ടക്കല്‍ നഗരസഭയിലും, മാറാക്കര, പൊന്മള, കുറ്റിപ്പുറം, എടയൂര്‍, ഇരിമ്പിളിയം പഞ്ചായത്തുകളിലും കേരഗ്രാമം പദ്ധതി നടപ്പിലാക്കി. ഇരിമ്പിളിയം പഞ്ചായത്ത് കൃഷിഭവന് സ്മാര്‍ട്ട് കൃഷി ഭവന് ആക്കുന്നതിന് ന ബാര്‍ഡ് പദ്ധതിയില്‍ നിന്ന് 1.43 കോടി രൂപ അനുവദിച്ചു. കോട്ടക്കല്‍ കൃഷിഭവന് നിര്‍മ്മാണത്തിന് എം എല്‍ എ ഫണ്ടില്‍നിന്ന് 40 ലക്ഷം രൂപയും അനുവദിച്ചു. രണ്ടിന്റേയും പ്രവ്യത്തികള്‍ ആരംഭിക്കാനിരിക്കുന്നു. കാര്‍ഷിക മേഖലയില്‍ മാത്രം 4.76 കോടി രൂപ പദ്ധതിക്കായി വിനിയോഗിച്ചു. വൈദ്യുതീകരണ രംഗത്ത് 19.80 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന കാടാമ്പുഴ 110 കെ.വി സബ്സ്റ്റേഷന് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. കോട്ടക്കല്‍ നഗരസഭമാറാക്കര, എടയൂര്‍,പൊന്മള, കുറുവ പഞ്ചായത്തുകളിലെ അരലക്ഷത്തിലധികം വരുന്ന വൈദ്യുതി ഉപഭോ ക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 6.6 കോടി രൂപ ചെലവഴിച്ച് മണ്ഡലത്തിലുട നീളം 91 ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ചു. വിവിധ പഞ്ചായത്തുകളുടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന് ഉള്‍പ്പെടെ 27.66 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കി.
വിവിധ കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിച്ചു. വൈദ്യുതീകരണ മേഖലയില്‍ മാത്രം 26.59 കോടി രൂപ ചെലവഴിച്ചു. കായിക മേഖലയുടെ പ്രോത്സാഹനത്തിനായി എം.എല്‍.എ ഫണ്ടില്‍ നിന്ന് 92 ലക്ഷം രൂപ അനുവദിച്ച് കുറ്റിപ്പുറം പഞ്ചായത്തിലെ പകരനെല്ലുരില്‍ സ്റ്റേഡിയം നിര്‍മ്മിച്ചു. എം.എല്‍.എ ഫണ്ട് 50 ലക്ഷവും കായിക വകുപ്പില്‍ നിന്ന് 50 ലക്ഷവും വകയിരുത്തി ഒരു കോടി രൂപ ചെലവഴിച്ച് ഇരിമ്പിളിയം പഞ്ചായത്ത് സ്റ്റേഡിയം നിര്‍മ്മിച്ചു. രണ്ട് സ്റ്റേഡിയ നിര്‍മ്മാണത്തിനായി 1.92 കോടി രൂപ ചെലവഴിച്ചു. കായിക വകുപ്പിന്റെ പദ്ധതിയായ കിക്കോഫ് ഫുട്ബോള്‍ പരിശീലന പദ്ധതി മണ്ഡലത്തില്‍ നടപ്പിലാക്കി. എം.എല്‍. എ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് മാറാക്കര പഞ്ചായത്ത് ബഡ്സ് സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചു. 50 ലക്ഷം രൂപ അനുവദിച്ച എടയൂര്‍ പഞ്ചായത്ത് ബഡ്സ് സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി. 27 സ്കൂളുകള്‍ക്ക് കെട്ടിടം നിര്‍മ്മിച്ചു. വിവിധ സ്കൂളുകള്‍ക്ക് ഓപ്പണ്‍ ഓഡിറ്റോറിയം,സ്മാര്‍ട്ട് ക്ലാസ്റും 10 സ്കൂളുകള്‍ക്ക് കിച്ചണ്‍,എന്നിവയും സജ്ജീകരിച്ചു.
മണ്ഡലത്തിലെ എല്ലാ ഗവണ്മെന്റ് ഹൈസ്കൂളുകള്‍ക്കും ഉള്‍പ്പെടെ 16 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് എം.എല്‍.എ ഫണ്ടില്‍ നിന്ന് ബസുകള്‍ നല്കി. വിദ്യാഭ്യാസ രംഗത്ത് 45 കോടി രൂപയുടെ പദ്ധതി നടപ്പിലക്കി. 85 ലക്ഷം രൂപ ചെലവഴിച്ച് എല്ലാ മുനിസിപ്പല്‍/പഞ്ചായത്ത് കേന്ദ്രങ്ങളിലും വ്യായമത്തിനായി 8 ഓപ്പണ്‍ ജിംനേഷ്യങ്ങള്‍ നിര്‍മ്മിച്ചു നല്കി. കാടാമ്പുഴ പോലീസ് സ്റ്റേഷന്, കുറ്റിപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസ് എന്നിവക്ക് പുതിയ കെട്ടിടങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി. 3കോടി രൂപ ചെലവഴിച്ച് നിളയോരം പാര്‍ക്ക് നവീകരിച്ചു. 3 കോടി 7 ലക്ഷം രൂപ ചെല വഴിച്ച് 166 കേന്ദ്രങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപി ച്ചു. 16 അങ്കണവാടികള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നായി എം.എല്‍.എ ഫണ്ടില്‍ നിന്ന് 2.84 കോടി അനുവദിച്ചു.


