തിരുവനന്തപുരം: പാലോട് ഇലവുപാലത്ത് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗണഗീതം പാടിയത് ചോദ്യം ചെയ്തില് തര്‍ക്കം. സിപിഎം സിപിഎം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറി ഷാന്‍ ശശിധരനെ ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചു.
സംഭവത്തില്‍ ആറ് ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമീപവാസികളായ രഞ്ചു, പ്രശാന്ത്, അഭിറാം, അക്ഷയ്, പ്രതീഷ്, ആഷിക് എന്നിവരാണ് അറസ്റ്റിലായത്. ഇലവുപാലം കൊല്ലയില്‍ അപ്പൂപ്പന് നടയിലെ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ രാത്രി ചല്ലിമുക്ക് ജംഗ്ഷനില്‍ നടത്തിയ ഭക്തിഗാനമേളയില് ഗണഗീതം പാടിയതിലാണ് തര്‍ക്കം.
പത്ത് മണിയോടെയായിരുന്നു സംഭവം. തര്‍ക്കത്തെ തുടര്‍ന്ന് അല്പനേരം പരിപാടി നിര്‍ത്തിവച്ചിരുന്നു. പിന്നീട് പരിപാടിക്ക് ശേഷം ഷാന്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നാലെ എത്തിയ പ്രതികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേല്‍ക്കുകയും കൈക്ക് പൊട്ടലുമുണ്ട്. കമ്പിപ്പാര കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. പിന്നാലെ രാത്രി തന്നെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.


