കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിനു സമീപം ബൈക്കില്‍ എത്തിയ യുവാക്കളും ആംബുലന്‍സ് ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷം. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
ബൈക്ക് ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിന്നീട് കൈയ്യാങ്കളിയിലേക്ക് നീങ്ങിയത്. സംഭവത്തില്‍ പരിക്കേറ്റ അയ്മനം സ്വദേശികളായ രണ്ട് യുവാക്കളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് ഗാന്ധിനഗര്‍ പൊലീസ് അറിയിച്ചു.
അതേസമയം, സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
Comments


