കമ്മ്യൂണിസ്റ്റുകള്‍ എത്ര തരം? ഈ ചോദ്യത്തിന് കാക്കത്തൊള്ളായിരം എന്ന ഉത്തരമായിരിക്കും ലഭിക്കുക. എന്നാല്‍ ഈമാനുള്ള കമ്യൂണിസ്റ്റ് എന്നൊരു വിഭാഗം കേരളത്തില്‍ ഉയര്‍ന്നു വന്നിരിക്കുകയാണിപ്പോള്‍. സാക്ഷാല്‍ സഖാവ് ബാലനാണ് ഈമാനുള്ള കമ്യൂണിസ്റ്റാണെന്ന് സ്വയം വെളിപ്പെടുത്തി വന്നിരിക്കുന്നത്. കേരളത്തെ സംഘപരിവാറിന്റെ കാല്ക്കീഴില് അര്‍പ്പിക്കാനായി ഓവര്‍ടൈം പണിയെടുക്കുന്നയാളെയാണോ ഈമാനുള്ള കമ്യൂണിസ്റ്റെന്നൊന്നും ചോദിക്കരുത്. പേര് പോലെ തന്നെ പലതിലും ഈ ബാല ചാപല്യം അദ്ദേഹം കാണിക്കും. വാ തുറന്നാല്‍ പച്ച വര്‍ഗീയത മാത്രം തുപ്പുന്ന കേരള തൊഗാഡിയ കള്ള് കച്ചവടക്കാരനുമാ യാണ് ഇപ്പോള്‍ ബാലന് വര്‍ഗീയത ഛര്‍ദിക്കുന്ന കാര്യത്തില്‍ മത്സരിക്കുന്നത്. പുതുതലമുറക്ക് പരിചിതമല്ലാത്ത മാറാട് കലാപമൊക്കെയാണ് ഇപ്പോള്‍ കുത്തിപ്പൊക്കി ടിയാന് കൊണ്ടുവരുന്നത്. മാറാടെന്ന് ഭയപ്പെടുത്തിയാല്‍ മുസ്ലിം ഇതര സമുദായങ്ങള്‍ കൂടെ നില്‍ക്കുമെന്നും ഇസ്ലാമോഫോബിയക്ക് ലോകത്ത് എല്ലായിടത്തും മാര്‍ക്കറ്റുള്ളത് പോലെ കേരളത്തിലും നല്ല വേരോട്ടമുണ്ടെന്നും കണ്ടെത്തിയാണ് ഈ കോമാളി വേഷം കെട്ടി സി.പി.എമ്മുകാര്‍ ഇപ്പോള്‍ ഓവര്‍ ടൈം പണി എടുക്കുന്നത്. കേരളത്തില്‍ യൂ.ഡി.എഫ് വന്നാല്‍ മാറാട് ആവര്‍ത്തിക്കും നാലും മൂന്നും ഏഴ് പേരെ തികച്ചെടുക്കാനില്ലാത്ത ജമാഅത്തെ ഇസ്ലാമി കേരളത്തിലെ ആഭ്യന്തര വകുപ്പ് കയ്യാളുമെന്നൊക്കെയാണ് ബാലനിസ്റ്റ് കമ്യൂണിസ്റ്റിന്റെ വാദം എന്നാല്‍ ബാലന് മുക്കിയ കമ്യൂണിസ്റ്റ് ഭരണത്തിലെ ചില കലാപങ്ങളുണ്ട്. അത് സൗകര്യം പോലെ ബാല സഖാവ് വിഴുങ്ങുകയാണിപ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ ന്യൂനപക്ഷ വേട്ടയായ ഭിമാപള്ളി വെടിവെപ്പും കേരളത്തിലെ ഏറ്റവും വലിയ സ്ഫോടനമായ കളമശ്ശേരി സ്ഫോടനവുമൊക്കെ ഈമാനുള്ള കമ്യൂണിസ്റ്റുകാരുടെ കാലത്ത് നടന്നതാണ്.
ബാലന്റെ ലക്ഷ്യം എന്തെന്നൊന്നും ചോദിക്കരുത്. ബംഗാളിലും ത്രിപുരയിലും കമ്യൂണിസ്റ്റുകള്‍ എന്താണോ സംഘപരിവാറിനു വേണ്ടി ചെയ്തത് അത് തന്നെയാണ് ഇവിടെയും ചെയ്യുന്നത്. കമ്യൂണിസ്റ്റുകാര്‍ വിതക്കുന്നു. സംഘികള്‍ കൊയ്യുന്നു. തിരുവനന്തപുരം കോര്പറേഷന് ഇതിനൊരു ഉദാഹരണം മാത്രം. പ്രതിപക്ഷത്തെ ഇന്ത്യാ ജമാഅത്ത് എന്ന് വിളിച്ച് സാക്ഷാല്‍ മോദി മുന്നില്‍ നിന്നും നയിക്കുമ്പോള്‍ ചുരുങ്ങിയത് കേരളത്തിലെ പ്രതിപക്ഷത്തെ ജമാഅത്താക്കിയില്ലെല്‍ ബാലന്റെ നേതാവായ മുണ്ടുടുത്ത മോദി കോപിച്ചാലോ, പക്ഷേ ഒന്നുണ്ട് മതേതര കേരളത്തെ സര്‍ജറിക്ക് വിധേയമാക്കി സംഘപരിവാറിനാവശ്യമായ അവയവങ്ങള്‍ കീറിമു
റിച്ച് കൊടുക്കുന്ന പരിപാടി ബാലനും ഗോവിന്ദനും പിണറായിയുമടക്കം നിര്‍ത്തിയില്ലെങ്കില്‍ അവസാനം പോകുന്നയാള്‍ക്ക് ഓഫീസ് പൂട്ടുകയൊന്നും വേണ്ടി വരില്ല. കാരണം ഓഫിസടക്കം കാവിയണിയാന്‍ ഏറെ വൈകില്ല. പിണറായി എന്ന ബിംബത്തിനു ചുറ്റി തലകറങ്ങി പിച്ചും പേയും പറയുന്ന സി.പി.എം നേതാക്കള്‍ പുതിയ സംഭവമൊന്നുമല്ല. ഇതിന് അറുതി വരുമെന്ന് ആരും കരുതേണ്ട. കാരണം ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയേക്കാളും വലിയ വര്‍ഗീയ പ്രചാരണവു മായാണ് സി.പി.എം ഇറങ്ങാന്‍ പോകുന്നത്. അതല്ലാതെ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ചൂണ്ടിക്കാട്ടാന്‍ റീല്‍സും മുഖ്യന്റെ തള്ളുമല്ലാതെ ഒന്നുമില്ലെന്നതാണ് സത്യം. തിരുവനന്തപുരവും പാലക്കാടും കോഴിക്കോട്ടെ ബി.ജെ.പിയിലേക്ക് തിരിച്ചുവിട്ട സിറ്റുകളുമൊന്നും അത്ര അസ്വാഭാവികമായി സംഭവിച്ച തൊന്നുമല്ല. ലാവലിനും ഇ.ഡിയും ചുറ്റിലും കറങ്ങുമ്പോള്‍ കേരളം തളികയിലാക്കി സംഘ്പരിവാരത്തിന് കാഴ്ചവെക്കുന്നതിന്റെ നേര്‍ക്കാഴ്ചകളാണ്. ജമാഅത്തെ ഇസ്ലാമി എന്നത് കുത്തിക്കാന്‍ പാകമായ എണ്ണയാണെന്ന് ബാലനും പിണറായിക്കും ഗോവിന്ദനുമൊക്കെ നന്നായി അറിയാം. ഈ തീക്കൊള്ളികൊണ്ടുള്ള ചൊറിയല്‍ എവിടെ ചെന്ന് അവസാനിക്കുമെന്നും ഇവര്‍ക്കറിയാം. എന്നാലും ഭൂരിപക്ഷ ദ്രുവികരണത്തിന് ന്യൂനപക്ഷങ്ങളെ വര്‍ഗീയവാദികളാക്കുകയെന്ന ഏറ്റവും ലളിതമായി ചെയ്യാവുന്ന സര്‍ക്കസാണിപ്പോള്‍ ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
”’ബാലന് പറഞ്ഞതാണ് ശരിയെന്ന് വിശ്വസിക്കുന്ന ആളുകള്‍, അവരിപ്പോഴും വിശ്വസിക്കുന്നത് ഇടതുപക്ഷത്താണ് താനെന്നാണ് ഈ അന്തം കമ്മി അണികള്‍ അവര്‍പോലുമറിയാതെ അതിതീവ്ര വലതുപക്ഷത്തേക്ക് എത്തിച്ചേര്‍ന്നിട്ട് കൊല്ലങ്ങളായത് പക്ഷേ അവര്‍ മാത്രാണ് ഇപ്പോഴും അറിയാത്തത്. ബാലന്റെ തിവ്ര വര്‍ഗിയ വാദങ്ങളെപോലും ഫ്രഷ് ആയി ന്യായീകരിക്കുന്നവന്റെ ഇപ്പോഴത്തെ മാനസിക ബോധമാണ് പരിശോധിക്കേണ്ടത്. ഉത്തരേന്ത്യയില്‍ തിരഞ്ഞെടുപ്പ് റാലികളില്‍ മാത്രം കേട്ട് ഭയന്നിരുന്ന തീവ്ര വര്‍ഗിയ വര്‍ത്തമാനങ്ങള്‍ കേരളത്തില്‍ സാധാരണ വാക്കുകളില്‍ പോലും ഇടത് നേതാക്കള്‍ പറയുന്നിടം വരെയെത്തിച്ചു പിണറായിയുടെ പത്ത് വര്‍ഷത്തെ ഭരണം എന്നതാണ് ഭയപ്പെടുത്തുന്ന വസ്തുത. ‘അവര്‍ ഇരുപത് ശതമാനമാണ് നമ്മള് എണ്‍പതും’എന്നും അവര്‍ നമ്മുടെ സ്വത്തുക്കള്‍ കയ്യടക്കുമെന്നും കെട്ടുതാലി പൊട്ടിക്കുമെന്നും സിന്ദൂരം മായ്ക്കുമെന്നും അവര്‍ അധികാരത്തില്‍ വന്നാല്‍ കലാപങ്ങള്‍ ഉണ്ടാക്കുമെന്നും ഹിന്ദി ചാനലുകളില്‍ മാത്രം കേട്ടിരുന്നിടത്ത് നിന്നും അവര്‍ അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരമെടുക്കുമെന്നും ‘കലാപമുണ്ടാക്കുമെന്നും’ കേരളത്തിലെ ഇടത് നേ താക്കള്‍ പറയുന്നിടത്തേക്ക് രാഷ്ട്രീയം മാറ്റി എന്നതാണ് ബാലനും ഗോവിന്ദനും പിണറായിയും ചേര്‍ന്ന മുക്കൂട്ട് സമിതിയുടെ സംഭാവന. ഇടത് പക്ഷമെന്നാല്‍ അതി തീവ്ര വലതു ഹിന്ദുത്വ പക്ഷമാണെന്ന അവസ്ഥയില്‍ നിന്നും ഇനി തിരുത്തിക്കേണ്ടത് അണികളെന്ന് പറയുന്ന അന്തംസാണ്. പിണറായി വിജയന് ആണെങ്കില്‍ വെള്ളാപ്പള്ളിയേയും ചുമന്ന് നടന്ന് മുട്ടിന് മുട്ടിന് വര്‍ഗീയത പറയാന്‍ അവസരം ഉണ്ടാക്കി നല്‍കുകയാണ്. നിലവില്‍ തദ്ദേശത്തില്‍ കിട്ടിയത് മന സ്സിലാക്കിയില്ലെങ്കില്‍ ഇതിനേക്കാള്‍ വലുത് കേരളത്തിലെ ജനങ്ങള്‍ നല്‍കും. അതോടെ പിണറായിയെന്ന ബിംബത്തിന് ചുറ്റും കറങ്ങിയിരുന്ന തട്ടിപ്പ് സംഘത്തിനും അവസാനത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് ഭരണത്തിനും അറുതിയാവും.


