റസാഖ് ഒരുമനയൂര്‍
അബുദാബി: ജിസിസി ട്രാഫിക് വാരാചരണത്തിന് തുടക്കമായി. റോഡ് മുറിച്ചു കടക്കുന്ന കാല് നടക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ‘സുരക്ഷിതമായി ക്രോസ് ചെയ്യുക’ എന്ന സന്ദേശവുമായാണ് ഇത്തവണ ട്രാ ഫിക് വാരാചരണം ഒരുക്കിയിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയം, ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) ‘അബുദാ ബി മൊബിലിറ്റി’ എന്നിവയുമായി സഹകരിച്ചും യുഎഇയിലുടനീളമുള്ള ജനറല്‍ പോലീസ് കമാന്ഡുകളുടെയും സ ഹകരണത്തോടെയുമാണ് യുഎഇ ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ട്രാഫിക് വാരാഘോഷം സംഘടിപ്പിച്ചിട്ടുള്ളത്.
ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഖലീഫ ഹരേബ് അല്‍ ഖൈലി, റിസോഴ്സസ് ആന്റ് സപ്പോര്‍ട്ട് സര്‍വീസസ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ സാലം അലി മുബാറക് അല്‍ ഷംസി, ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ചെയര്മാന് ബ്രിഗേഡിയര്‍ ഹുസൈന് അഹമ്മദ് അല്‍ ഹാര്‍ത്തി, ഐടിസി ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല ഹമദ് അല്‍ ഗഫ്ലി എന്നിവരും ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ അംഗങ്ങള്‍, ബന്ധപ്പെട്ട സര് ക്കാര്, സ്വകാര്യ മേഖല സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സന്നിഹിതരായിരുന്നു.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും, ഏകീകരിക്കുന്നതിനും, വൈദഗ്ധ്യം കൈമാറുന്നതിനുമുള്ള സുപ്രധാന വേദിയായി ഗള്‍ഫ് ട്രാഫിക് വാരം പ്രവര്‍ത്തി ക്കുന്നുവെന്ന് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ അംഗമായ ലെഫ്റ്റനന്റ് കേണല്‍ റാഷിദ് ഹുമൈദ് ബിന്‍ ഹിന്ദി വ്യ ക്തമാക്കി. ഇത് റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ഏറെ സഹായകമാകും. ഗതാഗത സുരക്ഷ കൈവരിക്കുന്നതില്‍ ലോകത്തിലെ മുന്‍നിര രാജ്യങ്ങളില്‍ സ്ഥാനം പിടിക്കുകയെന്നതാണ് യുഎഇയുടെ ലക്ഷ്യമെന്ന് അദ്ദേഹം അഭിപ്രായ പ്പെട്ടു. ഗതാഗത മരണങ്ങള് കുറയ്ക്കുന്നതില്‍ ആഗോളതലത്തില്‍ മികച്ച മൂന്ന് രാജ്യങ്ങളില്‍ ഒന്നാകുന്നതിന് സംഭാവന നല്‍കുന്നതുമായ ഏറ്റവും പുതിയ സ്മാര്‍ട്ട് സിസ്റ്റങ്ങളും സാങ്കേതികവിദ്യകളും നടപ്പാക്കുന്നുണ്ട്.
”സുരക്ഷിതമായി ക്രോസ് ചെയ്യുക” എന്ന സന്ദേശവുമായി മൂന്നുമാസക്കാലം നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണം സംഘടിപ്പിക്കും. റോഡ് ഉപയോക്താക്കളില്‍ റോഡ് സുരക്ഷാ സംസ്കാരം പ്രോത്സാഹിപ്പിക്കുക, ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ കാമ്പെയ്നിന്റെ ലക്ഷ്യം. കാല്‍നട ക്രോ സിംഗുകള്‍, പാലങ്ങള്‍, അണ്ടര്‍പാസുകള്‍ എന്നിവ ഉപയോഗിച്ച് സുരക്ഷിതമായി ക്രോസ് ചെയ്യുന്ന സംസ്കാരം വളര്‍ത്തിയെടുക്കാനും, ക്രോസ് ചെയ്യുന്നതിന് മുമ്പ് റോഡ് വ്യക്തമാണെന്ന് ഉറപ്പാക്കാനും ബോധവല്‍ക്കരിക്കും.
Comments


