അബുദാബി: ‘ഒരു കുടുംബം, ഒരു രാഷ്ട്രം’ എന്ന സന്ദേശവുമായി അബുദാബി പോലീസ് അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിച്ചു. തൊഴിലാളികളോടുള്ള വിലമതിപ്പും ആദരവും പ്രോത്സാഹിപ്പിക്കുന്നതിനും യുഎ ഇയുടെ സുസ്ഥിര വികസനത്തില്‍ അവരുടെ സുപ്രധാന പങ്ക് എടുത്തുകാണിക്കുന്നതിനുമുള്ള സേനയുടെ പ്രതിബദ്ധത വ്യക്തമാക്കിക്കൊണ്ടാണ് അബുദാബി പൊലീസ് തൊഴിലാളിദിനം ആഘോഷിച്ചത്.
സമൂഹത്തിന്റെ ഐക്യവും ഊട്ടിയുറപ്പിക്കുകയും രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനും പുരോഗതി കൈവരിക്കുന്ന തിനും സഹായിക്കുന്ന എല്ലാവരുടെയും സംഭാവനകളെ അംഗീകരിക്കുകയും ചെയ്തുകൊണ്ടാണ് ‘ഒരു കുടുംബം, ഒരു രാഷ്ട്രം’ എന്ന മുദ്രാവാക്യവുമായി യുഎഇ തൊഴിലാളിദിനം ആചരിക്കുന്നത്. വിവിധ മേഖലകളിലെ തൊഴിലാളി കളുടെ ശ്രദ്ധേയമായ പരിശ്രമങ്ങള്‍ക്കുള്ള ആദരവാണ് ഈ പരിപാടിയെന്ന് സെറിമണിസ് ആന്റ് പബ്ലിക് റിലേഷന്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് സഈദ് അല്‍ ഷംസി വ്യക്തമാക്കി.
മനുഷ്യ ക്ഷേമത്തിന് മുന്‍ഗണന നല് കുന്നതില് യുഎഇ എന്നും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സമൂഹത്തിലെ ഈ പ്രധാന വിഭാഗത്തോട് ആദരവും വിലമതിപ്പും വളര്‍ത്തുന്നതിനും അവര്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ തൊഴില്‍ അന്തരീക്ഷം വളര്‍ത്തുന്നതിനുമുള്ള അ ബുദാബി പോലീസിന്റെ സമര്‍പ്പണത്തെ അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴില്‍പരമായ ആരോഗ്യ-സുരക്ഷാ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുക, തൊഴില്‍ അന്തരീക്ഷത്തിലെ പ്രതി രോധ നടപടികളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുക, തൊഴിലാളികളുടെ സുരക്ഷ നിലനിര്‍ത്തുന്നതിനും തൊഴില്‍ പരമായ അപകടങ്ങള്‍ കുറയ്ക്കുന്നതിനും ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുക എന്നിവയില്‍ ശ്രദ്ധ കേന്ദ്രീ കരിച്ചുള്ള നിരവധി അവബോധ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പരിപാടിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രോട്ടോക്കോള്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ സുല്‍ത്താന്‍ അബ്ദുല്ല ബവാസിര്‍ പറഞ്ഞു.
തൊഴിലാളികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും അവരുടെ ജീവിത നിലവാരത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന ബോധവല്‍ക്കരണ സംരംഭങ്ങള്‍ തുടര്‍ന്നും നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ സംരംഭങ്ങ ളുടെ വിജയത്തില്‍ പങ്കാളികളുടെ സഹകരണത്തെ അദ്ദേഹം അഭിനന്ദിച്ചു. വിവിധ മേഖലകളില്‍ നിന്നുള്ള തൊഴിലാളിക ളുടെ സംഭാവനകള്‍ക്ക് നന്ദിയും വിലമതിപ്പും പ്രകടിപ്പിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
Comments


