അബുദാബി: ഇത്തിഹാദ് റെയില്‍ അതിന്റെ ദൗത്യത്തില്‍ പുതിയ നാഴികക്കല്ലുകള്‍ തീര്‍ക്കുകയാണ്. ചരക്ക് വണ്ടികളാണ് നിലവില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഫുജൈറ തുറമുഖത്തുനിന്നും നിസ്സാന്‍ കാറുകള്‍ അബുദാബിയി ല്‍ എത്തിച്ചാണ് ഇത്തിഹാദ് റെയില്‍ രാജ്യത്തിന്റെ ചരക്ക് നീക്കല്‍ രംഗത്ത് പുതിയ അധ്യായം കുറിച്ചിരിക്കുന്നത്. അല്‍മസൂദ് ഓട്ടോമൊബൈല്‍സിനുവേണ്ടിയാണ് പുതിയ വാഹനങ്ങള്‍ ഇത്തിഹാദ് റെയില്‍വെയിലൂടെ അബുദാബിയിലെത്തിച്ചത്. ഇത് രാജ്യത്തിന്റെ ലോജിസ്റ്റിക്സ് മേഖലയിലെ സുപ്രധാന ചുവടുവയ്പ്പായാണ് കണക്കാക്കുന്നത്.
ഫുജൈറയിലെ കിഴക്കന്‍ തീരത്തെ തുറമുഖങ്ങളില്‍ നിന്ന് അബുദാബിയിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ക്കാണ് നിസ്സാന്‍ പാസഞ്ചര്‍ വാഹനങ്ങള്‍ കയറ്റി അയച്ചത്. അബുദാബി, അല്‍ ഐന്‍, അല്‍ദഫ്ര മേഖല എന്നിവിടങ്ങളി ലെ നിസ്സാന്‍, ഇന്‍ഫിനിറ്റി, റെനോ എന്നിവയുടെ അംഗീകൃത വിതരണക്കാരായ അല്‍ മസൂദ് ഓട്ടോമൊബൈല്‍സ്, ഇത്തിഹാദ് റെയില്‍ ഫ്രൈറ്റുമായി സഹകരിച്ചാണ് വാഹനങ്ങള്‍ എത്തിച്ചത്.
രാജ്യത്തിന്റെ ലോജിസ്റ്റിക്സ് മേഖലയുടെ പ്രതിരോധശേഷിയും കാര്യക്ഷമതയും ശക്തിപ്പെടുത്തുന്നതിനാണ് യുഎഇയുടെ ദേശീയ റെയില്‍ ശൃംഖല നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഇത്തിഹാദ് റെയില്‍ ഫ്രൈറ്റ് സിഇഒ ഒമര്‍ അല്‍സെ ബെയ് വ്യക്തമാക്കി. യുഎഇയിലുടനീളമുള്ള ബിസിനസുകള്‍ക്ക് റെയിലില്‍ നിന്ന് പ്രയോജനം നേടാന്‍ പ്രാപ്തമാക്കുന്ന തിന് ഞങ്ങള്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Comments


